04:35am 09 November 2026
NEWS
രൂപ സാദൃശ്യ മുഖങ്ങളുള്ള ഇരട്ടകളുടെ മൂവർ സഹോദരങ്ങളുടെ കൂട്ടായ്മ 29 ന് കൊച്ചിയിൽ
15/08/2026  07:11 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രൂപ സാദൃശ്യ മുഖങ്ങളുള്ള ഇരട്ടകളുടെ മൂവർ സഹോദരങ്ങളുടെ കൂട്ടായ്മ 29 ന് കൊച്ചിയിൽ

കൊച്ചി: ഓൾ കേരള ട്വിൻസ് കമ്മ്യൂണിറ്റി  (AKTC) സമൂഹമാധ്യമ കൂട്ടായ്മയുംഓൾ ട്വിൻസ് അസോസിയേഷനും ചേർന്ന് കൊച്ചിയിൽ ഓൾ കേരള ട്വിൻസ് മീറ്റ് അപ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 29-ന് രാവിലെ 9 മുതൽ എറണാകുളം ടൗൺ ഹാളിലാണ് (ഇ.എം.എസ്. മുനിസിപ്പൽ ടൗൺ ഹാൾ) സംഗമം നടത്തുന്നത്.രൂപസാദൃശ്യമുള്ള ഇരട്ടകൾക്ക് മാത്രമാണ് ഈ സംഗമത്തിൽ പങ്കെടുക്കാൻ അവസരം. പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9847646314, 6238925106 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.കേരളത്തിലുടനീളമുള്ള ധാരാളം ഇരട്ട സഹോദരീസഹോദരന്മാരും മൂവർ സഹോദരങ്ങളും (Triplets) പരിപാടിയിൽ ഒത്തുചേരും. കേരളത്തിലെ ആദ്യത്തെ ഇരട്ടകളുടെ ഏക സംഘടനയും ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും വലിയ ഇരട്ടകളുടെ സംഗമമായിരിക്കും ഇത്തവണത്തേതെന്ന് ഓൾ ട്വിൻസ് അസോസിയേഷൻ സെക്രട്ടറി, ഇരട്ടകളായ റാന്നി പത്തനംതിട്ട സ്വദേശികളായ വിശ്വാസ് എസ്. വാവോലിൽ ഉം അസോസിയേഷൻ സെക്രട്ടറി വ്യാസ് എസ് വാവോലിൽ ഉം അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img